സ്‌കാര്‍ലെറ്റിന്റെ ബ്ലാക് വിഡോ എന്ന കഥാപാത്രം അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിലാണ് മരിക്കുന്നത്
സ്‌കാര്‍ലെറ്റ് ജോഹാന്‍സണ്‍ തന്റെ നതാഷ റോമിനോഫ് / ബ്ലാക്ക് വിഡോ എന്ന കഥാപാത്രം ഇനി മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് (എംസിയു) തിരിച്ചുവരില്ലെന്ന് അറിയിച്ചു. 'നതാഷ മരിച്ചു, അവള്‍ മരിച്ചു, അവള്‍ മരിച്ചു, ഓക്കേ?', സ്‌കാര്‍ലെറ്റ് ഇന്‍സ്‌റ്റൈലിനോട് പറഞ്ഞു. എംസിയു ആരാധകര്‍ക്ക് അത് വിശ്വസിക്കാന്‍ താല്‍പര്യമില്ലെന്നും താരം പറഞ്ഞു.
'അവര്‍ പറയുന്നത്, അവള്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നാണ്. നോക്കൂ, ഈ പ്രപഞ്ചത്തിന്റെ തന്നെ ബാലന്‍സ് അവളുടെ കൈകളിലായിരുന്നു. നമ്മള്‍ അത് മറക്കേണ്ട സമയമായികഴിഞ്ഞു. അവള്‍ ഈ ലോകത്തെ രക്ഷിച്ചു. അവള്‍ അവളുടെ ഹീറോ നിമിഷം ആസ്വദിക്കട്ടെ', എന്നാണ് സ്‌കാര്‍ലെറ്റ് പറഞ്ഞത്.
സ്‌കാര്‍ലെറ്റിന്റെ ബ്ലാക് വിഡോ എന്ന കഥാപാത്രം അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിലാണ് മരിക്കുന്നത്. സോള്‍ സ്‌റ്റോണിന് അവള്‍ അവളുടെ ജീവന്‍ ത്യാഗം ചെയ്യുകയാണ് ചെയ്യുന്നത്. നതാഷ നോമിനോഫിനെ റഷ്യന്‍ സ്‌പൈ ആയാണ് ആദ്യം സിനിമയില്‍ അവതരിപ്പിക്കുന്നത്. പിന്നീട് അവള്‍ ഷീല്‍ഡ് എന്ന യുഎസ് ഇന്റലിജെന്‍സ് ഏജന്‍സിയുടെ ഭാഗമായി പ്രവര്‍ത്തനം ആരംഭിക്കും.