തൃശൂർ പുത്തൂർ കൈനൂർ സ്വദേശി ജോഷി (53) ആണ് മരിച്ചത്
തൃശൂരിൽ വീട്ടിൽ നിന്ന് സ്പിരിറ്റ് പിടികൂടിയതിന് പിന്നാലെ പൊലീസിനെ ഭയന്ന് മധ്യവയസ്കൻ ജീവനൊടുക്കി. തൃശൂർ പുത്തൂർ കൈനൂർ സ്വദേശി ജോഷി (53) ആണ് മരിച്ചത്.
ജോഷിയുടെ വീട്ടിലെ ബാത്റൂമിൽ സൂക്ഷിച്ച 35 ലിറ്ററോളം സ്പിരിറ്റ് ഇന്ന് പൊലീസ് പിടികൂടിയിരുന്നു. ആറു മണിയോടെ വീട്ടിൽ നടന്ന റെയ്ഡിലാണ് സ്പിരിറ്റ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ ജോഷിയെ വീടിന് സമീപത്തെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.