ഒമ്പത് സംസ്ഥാനങ്ങളിൽ വിജയിച്ച് 95 ഇലക്ടറൽ വോട്ടുകളാണ് ട്രംപ് നേടിയത്
യുഎസ് തെരഞ്ഞെടുപ്പ് അവസാന മണിക്കൂറുകളിലേക്ക്. വോട്ടെണ്ണൽ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ, ഇലക്ടറൽ വോട്ടുകളിൽ മുന്നിട്ട് ഡൊണാൾഡ് ട്രംപ്. ഒൻപത് സംസ്ഥാനങ്ങളിൽ വിജയിച്ച് 95 ഇലക്ടറൽ വോട്ടുകളാണ് ട്രംപ് നേടിയത്. അതേസമയം, അഞ്ചിടത്ത് വിജയിച്ച കമല ഹാരിസിന് ഇതുവരെ നേടാനായത് 35 ഇലക്ടറൽ വോട്ടുകളാണ്.
ALSO READ: 'ഹഷ് മണി, വധശ്രമം, ക്യാറ്റ് ലേഡീസ്...'; സംഭവബഹുലമായ ട്രംപ്-കമല തെരഞ്ഞെടുപ്പ് പോരാട്ടം
ഒക്ലഹോമ, മിസ്സിസിപ്പി, അലബാമ, ഫ്ലോറിഡ, സൗത്ത് കരോലിന, ടെന്നസി, ഇന്ത്യാന, കെൻടക്കി, വെസ്റ്റ് വെർജീനിയ എന്നീ ഒമ്പത് സംസ്ഥാനങ്ങളിലാണ് ഡൊണാൾഡ് ട്രംപ് വിജയിച്ചത്. അഞ്ചിടത്ത് കമല ഹാരിസും വിജയിച്ചിട്ടുണ്ട്. കണക്ടികട്, മേരിലാൻ്റ്, മസാച്ചുസെറ്റ്സ്, വെർമോണ്ട്, റോഡ് ഐലൻ്റ് എന്നിവിടങ്ങളിലാണ് കമല ഹാരിസ് വിജയിച്ചത്.
കൻസാസ്, ഇല്ലിനോയ്സ്, മിഷിഗൻ, ഒഹിയോ, വെർജീനിയ, നോർത്ത് കരോലിന, പെൻസിൽവാനിയ, ന്യൂ ജേഴ്സി, ന്യൂ ഹാംഷൈർ എന്നിവിടങ്ങളിൽ കമല ഹാരിസ് ലീഡ് നിലനിർത്തിയിട്ടുണ്ട്. ടെക്സാസ്, ജോർജിയ, മിസൗറി എന്നിവിടങ്ങളിൽ മുന്നിട്ട് നിൽക്കുന്നത് ട്രംപാണ്.
ഗ്രീൻ പാർട്ടി സ്ഥാനാർഥി ജിൽ സ്റ്റീൻ, ലിബർട്ടേറിയൻ പാർട്ടി സ്ഥാനാർഥി ചേസ് ഒലിവർ എന്നിവർക്ക് ഇതുവരെ ഇലക്ടറൽ വോട്ടുകളൊന്നും നേടാനായിട്ടില്ല.