fbwpx
ആര്യനു മേല്‍ ദ്രാവിഡം; തെളിയിക്കുന്നവര്‍ക്ക് സ്റ്റാലിന്റെ എട്ടരക്കോടി
logo

ന്യൂസ് ഡെസ്ക്

Posted : 27 Jan, 2025 01:06 PM

വിപുലമായ ക്രോമസോം പരിശോധനയിലാണ് ആര്യന്മാര്‍ ഇന്ത്യയിലേക്കു വന്നവരാണ് എന്ന് വ്യക്തമായത്. അവർ ഇന്ത്യയില്‍ പിറവികൊണ്ട് മറ്റിടങ്ങളിലേക്കു പോയതല്ല. അതുപോലെ വന്നവര്‍ പലസംഘങ്ങളായാണ് എത്തിയത്.

NATIONAL


സിന്ധുനദീതട സംസ്‌കാരകാലത്തെ ലിഖിതങ്ങള്‍ പരിഭാഷപ്പെടുത്താന്‍ ഒരുദശലക്ഷം അമേരിക്കന്‍ ഡോളര്‍. ലോകത്ത് ഒരു ഭരണകൂടവും പ്രഖ്യാപിച്ചിട്ടില്ലാത്ത അസാധാരണ വാഗ്ദാനമാണ് തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. രാജ്യത്ത് ഇന്ന് അപ്രമാദിത്യമുള്ളവരെ വരുത്തന്മാരും രണ്ടാംനിരക്കാരും ആക്കും ആ പഠനം എന്നാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കണക്കുകുട്ടുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ എന്ന സങ്കല്‍പത്തില്‍ കെട്ടിപ്പടുത്ത കഥകളൊക്കെയാണ് തകര്‍ന്നു വീഴുക.


ആര്യന്മാര്‍ക്കു മുന്‍പേ ദ്രാവിഡരോ ഇന്ത്യയില്‍


സിന്ധുനദീതട സംസ്‌കാരംപോലെ ദക്ഷിണേന്ത്യയെ മോഹിപ്പിച്ച ചരിത്രം വേറെയില്ല. ജ്ഞാനംപീഠം നേടിയ തകഴി പിന്നീട് ജ്ഞാനപീഠം നേടിയ എം.ടി. വാസുദേവന്‍ നായര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് സൈന്ധവ സംസ്‌കാരത്തെക്കുറിച്ച് ഒരു വലിയ പുസ്തകം എഴുതണം എന്നാണ്. ആ മോഹം സാധിക്കും മുന്‍പ് തകഴി യാത്രയായി. ഇപ്പോള്‍ എംടിയും.

ആര്യസംസ്‌കാരത്തിന്റെ പിന്മുറക്കാര്‍ എന്ന് അവകാശപ്പെടുന്നവര്‍ പറയുന്നത് രണ്ടു കാര്യമാണ്. ആര്യന്മാര്‍ ഇന്ത്യയില്‍ രൂപമെടുത്ത വംശമാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് ഇവര്‍ പോയതാണ്. ഇതു രണ്ടും തെറ്റാണെന്ന് വിപുലമായ ക്രോമസോം പരിശോധന തെളിയിച്ചു കഴിഞ്ഞു. ആര്യന്മാര്‍ വന്നുകയറിയവരാണ്. ഇവിടെ നിന്ന് ഒരിടത്തേക്കും അവര്‍ പോയിട്ടുമില്ല എന്നാണ് പുതിയ സ്ഥിരീകരണം.

അങ്ങനെയെങ്കില്‍ ആര്യന്മാര്‍ വരുമ്പോള്‍ ഇവിടെ ആരാണ് ഉണ്ടായിരുന്നത്? അവരാണ് ആന്‍സെസ്ട്രല്‍ സൗത്ത് ഇന്ത്യന്‍സ് എന്ന് ഇന്നു വിളിക്കുന്ന ദ്രാവിഡര്‍. മെസപ്പൊട്ടോമിയയില്‍ നിന്ന് ആദ്യമെത്തിയ ഗോത്രവംശം. ഇന്ത്യയില്‍ ആദ്യമുണ്ടായിരുന്ന ഭാഷയും ദ്രാവിഡമാണ്. അതുണ്ടായിരുന്നത് ഇന്നത്തെ ഇന്ത്യയില്‍ മാത്രമല്ല. മഹാരാഷ്ട്രയും ഉത്തര്‍പ്രദേശും ഗുജറാത്തും കടന്ന് ഇന്നത്തെ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഒമാന്‍ എന്നിവിടങ്ങളിലും നിറഞ്ഞുനിന്നു. ആ ജനതയില്‍ 75 ശതമാനം ദ്രാവിഡരും 25 ശതമാനം ഇറാന്‍കാരുമായിരുന്നു. എന്നു പറഞ്ഞാല്‍ പേര്‍ഷ്യക്കാര്‍.


ALSO READ: കൂടുതല്‍ അഴുകാതിരിക്കട്ടെ തലസ്ഥാനനഗരം 


അപ്പോള്‍ ആര്യന്മാര്‍ എങ്ങനെ വന്നു? പ്രാചീന യൂറോപ്യന്‍ വേട്ടക്കാരുടേയും സൈബീരിയക്കാരുടേയും വടക്കുപടിഞ്ഞാറന്‍ ഇറാനില്‍ നിന്നുള്ളവരുടേയും സങ്കര ഇനമാണ് ഇന്ന് ആര്യന്മാര്‍ എന്ന് അറിയപ്പെടുന്നത്. യൂറോപ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായ കുതിരയും ചക്രവണ്ടികളും ആയിരുന്നു ആര്യന്മാരുടെ അടയാളം. ഈ സങ്കരമാനവരില്‍ ഒരുകൂട്ടര്‍ ഇറാനിലും അഫ്ഗാനിസ്ഥാനിലും തമ്പടിച്ചു. മറ്റൊരു കൂട്ടര്‍ സിറിയയിലേക്കും ഇറാഖിലേക്കും പോയി. മൂന്നാമത്തെ കൂട്ടര്‍ ഹിന്ദുകുഷ് പര്‍വതം കടന്നുവന്നു. അങ്ങനെ വന്നവര്‍ ഇന്തോ ഇറാനിയന്‍മാരായി. ഇന്തോഇറാനിയന്‍ ലോപിച്ച് ആര്യനുമായി.


വിപുലമായ ക്രോമസോം പരിശോധനയിലാണ് ആര്യന്മാര്‍ ഇന്ത്യയിലേക്കു വന്നവരാണ് എന്ന് വ്യക്തമായത്. അവർ ഇന്ത്യയില്‍ പിറവികൊണ്ട് മറ്റിടങ്ങളിലേക്കു പോയതല്ല. അതുപോലെ വന്നവര്‍ പലസംഘങ്ങളായാണ് എത്തിയത്. അതുകൊണ്ടുതന്നെ ഭാഷയും പലതായി. ഉറുദുവും സിന്ധും ഹിന്ദിയും ഗുജറാത്തിയും ഒക്കെ ഉണ്ടായത് അങ്ങനെയാണ്.


ALSO READ: ട്രംപ് പറയുന്നത് ഹിറ്റ്ലറുടെ ഭാഷ; ജനാധിപത്യത്തിന് അസ്വീകാര്യം


സംസ്‌കൃത വാക്കുകളില്‍ പലതും ദ്രാവിഡഭാഷയില്‍ നിന്നു കടംകൊണ്ടതാണെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ദ്രാവിഡ ഭാഷയിലാണ് സഫിക്‌സുകള്‍ ഉപയോഗിക്കുന്നത്. നാമം കഴിഞ്ഞു വിശേഷണം ചേര്‍ക്കുന്ന പരിപാടി. സംസ്‌കൃതത്തിലേക്ക് അത് എത്തിയത് ഈ ദ്രാവിഡ ഭാഷയില്‍ നിന്നാണ്. നേരേ തിരിച്ചാണ് എന്ന അവകാശം വാദം തെറ്റാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞു കഴിഞ്ഞു. പല വാക്കുകളും സംസ്‌കൃതത്തില്‍ നിന്ന് തമിഴിലേക്കും മലയാളത്തിലേക്കും കന്നഡയിലേക്കും വന്നു എന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ആ വാക്കുകളില്‍ പലതും ഇവിടെ നിന്ന് അങ്ങോട്ടു പോയി എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സംസ്‌കൃത ഭാഷയുടെ മാതൃസ്ഥാനം ദ്രാവിഡത്തിനു വരുമെന്ന കണക്കുകൂട്ടലാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പുതിയ നീക്കത്തിന് പ്രേരിപ്പിക്കുന്നത്.


സിന്ധുനദീതട സംസ്‌കാരത്തിനൊപ്പമുള്ള ഹാരപ്പന്‍ സംസ്‌കാരമൊക്കെ പൂര്‍ണമായും കുരുക്കഴിച്ച് എടുത്തിട്ട് പതിറ്റാണ്ടുകളായി. സിന്ധുനദീതട നാഗരികതയുടെ ലിഖിതങ്ങള്‍ എന്താണെന്നു മനസ്സിലാക്കാന്‍ ഇതുവരെ കാര്യമായ ശ്രമം ഉണ്ടായില്ല. ഉത്തരേന്ത്യയിലുള്ളവര്‍ക്ക് തിരിച്ചടി ഉണ്ടാകും എന്ന ഭയത്താല്‍ പഠനം മുന്നോട്ടുപോയില്ല എന്നാണ് തമിഴ്‌നാട് ആരോപിക്കുന്നത്.


തമിഴ്‌നാട്ടില്‍ നിന്നു കണ്ടെടുത്ത ആയിരത്തി അഞ്ഞൂറോളം പുരാലിഖിതങ്ങളുണ്ട്. ഇവയ്ക്ക് സൈന്ധവ സംസ്‌കാര ലിഖിതങ്ങളുമായുള്ള സാമ്യമാണ് പുതിയ നീക്കത്തിനു പിന്നില്‍. തമിഴ്‌നാട്ടിലെ പല ലിഖിതങ്ങളും സൈന്ധവ സംസ്‌കാരത്തോളം പഴക്കവും കാണിക്കുന്നു. ചിലതെങ്കിലും അതിനും മുന്‍പുള്ളതാണെന്നും അവകാശവാദമുണ്ട്. സംസ്‌കൃതത്തിന്റെ അപ്രമാദിത്തം, അതുവഴി വടക്കേ ഇന്ത്യയാണ് രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ സാംസ്‌കാരിക പരമ്പരയുടെ മൂലസ്ഥാനം എന്ന അവകാശവാദം. ഹിന്ദുത്വവാദവും സനാതന ധര്‍മവും നിലയുറപ്പിച്ചിരിക്കുന്ന ഈ ഭൂമികയിലാണ് എം.കെ. സ്റ്റാലിന്‍ ഇപ്പോള്‍ എട്ടരക്കോടി രൂപയുടെ ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.

തലകൊയ്യാന്‍ പ്രഖ്യാപിക്കുന്ന ഇനാംപോലെ മാരകമാണ് ആ നീക്കം. ഏതാണ്ടു നൊബേലിനു തുല്യമായ തുകയാണ് ഈ സാംസ്‌കാരിക സമസ്യയുടെ കുരുക്കഴിക്കുന്നവര്‍ക്കു ലഭിക്കുക.

SPOT LIGHT
SPOTLIGHT സിഎജി കൂട്ടിച്ചേര്‍ക്കുന്നത് രാഷ്ട്രീയ പൂജ്യമോ?
Also Read
user
Share This

Popular

KERALA
KERALA
VIDEO | SFI നേതാക്കളെ മർദിച്ച സംഭവം: പ്രതികളായ KSUകാർക്ക് രക്ഷപ്പെടാൻ ആംബുലൻസ് സജ്ജീകരിച്ചത് പൊലീസ്