fbwpx
പശ്ചിമേഷ്യന്‍ സംഘർഷങ്ങളില്‍ ഉത്തരവാദിത്തം ആർക്ക്? ഇറാനെതിരെയുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ പ്രതികരിച്ച് ലോക രാജ്യങ്ങള്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Oct, 2024 05:54 PM

ഇറാൻ്റെ സൈനിക താവളങ്ങൾ ആക്രമിച്ചതോടെ ഓപ്പറേഷൻ പൂർത്തിയായതായി ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചു

WORLD


ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടന്ന ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങള്‍. വ്യത്യസ്തമായ രീതിയിലാണ് ഓരോ രാജ്യങ്ങളും പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ സമീപിച്ചത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുക്കണമെന്ന് പാകിസ്ഥാന്‍ പറഞ്ഞപ്പോള്‍ യുകെയും യുഎസ്സും ആക്രമണത്തോട് പ്രതികരിക്കരുതെന്ന് ഇറാനോട് അഭ്യർഥിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാക്കുന്നതിൻ്റെ "പൂർണ ഉത്തരവാദിത്തം" ഇസ്രയേലിനാണെന്നായിരുന്നു പാകിസ്ഥാന്‍റെ പ്രസ്താവന. “ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ പാകിസ്ഥാൻ ശക്തമായി അപലപിക്കുന്നു,” പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇതിനകം അസ്ഥിരമായ പ്രദേശത്ത് സംഘർഷം അപകടകരമായി വർധിച്ചിരിക്കുന്നതായും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആക്രമണങ്ങള്‍ പ്രദേശത്തെ സമാധാനവും സ്ഥിരതയും തകർക്കുന്നു. നിലവിലെ സംഘർഷങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇസ്രയേലിനാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇരുപക്ഷവും സംയമനം പാലിക്കണമെന്നായിരുന്നു യുകെയുടെ ആഹ്വാനം. ആക്രമണത്തോട് പ്രതികരിക്കരുതെന്ന് ഇറാനോട് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ അഭ്യർഥിച്ചു. സ്ഥിഗതികള്‍ കൂടുതല്‍ വഷളാകാതെ ശ്രദ്ധിക്കണമെന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങളോട് സ്റ്റാർമർ ആവശ്യപ്പെട്ടു.

അതേസമയം, പശ്ചിമേഷ്യയില്‍ സംഘർഷങ്ങള്‍ തുടരാതിരിക്കാന്‍ ഇസ്രയേലിനെ ആക്രമിക്കുന്നത് നിർത്തണമെന്ന് യുഎസ് ഇറാനോട് അഭ്യർത്ഥിച്ചു.

Also Read: അട്ടിമറികള്‍, സൈബർ ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍... ഇറാനെതിരായ ഇസ്രയേല്‍ ആക്രമണങ്ങള്‍

"ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിക്കാൻ ഞങ്ങൾ ഇറാനോട് അഭ്യർത്ഥിക്കുന്നു, അതുവഴി ഈ പോരാട്ടം  കൂടുതൽ രൂക്ഷമാകാതെ അവസാനിക്കും", യുഎസ് ദേശീയ സുരക്ഷ സമിതി വക്താവ് സീൻ സാവെറ്റ് പറഞ്ഞു. ആക്രമണത്തില്‍ യുഎസ് പങ്കാളികളായിട്ടില്ലെന്നും സീൻ സാവെറ്റ് ഊന്നിപ്പറഞ്ഞു. നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തി പശ്ചിമേഷ്യന്‍ മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുകയാണ് യുഎസ്സിന്‍റെ ലക്ഷ്യമെന്നും സാവെറ്റ് വ്യക്തമാക്കി. സാധാരണക്കാരെ ബാധിക്കാത്ത രീതിയില്‍ ഇറാനെതിരെ പ്രതികരിക്കാന്‍ ജോ ബൈഡന്‍ ഭരണകൂടവും യുഎസ് ദേശീയ സുരക്ഷ വിഭാഗവും ഇസ്രയേലിനു ഉപദേശം നല്‍കിയതായി റിപ്പോർട്ടുകള്‍ വന്നിരുന്നു. അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍.

ഇറാനെതിരെയുള്ള ആക്രമണത്തെ അപലപിച്ചുകൊണ്ട് ഹമാസും മുന്നോട്ടു വന്നു. യുഎസ്സാണ് ഈ ആക്രമണത്തിന്‍റെ പൂർണ ഉത്തരവാദികളെന്നും ഹമാസ് വിമർശിച്ചു. ഇറാൻ്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതിനെ വിമർശിച്ചുകൊണ്ടാണ് ഗൾഫ് രാഷ്ട്രങ്ങൾ രംഗത്തെത്തിയത്. പ്രാദേശിക സുരക്ഷയുടെ കാര്യത്തിലും ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തി. ഇറാൻ്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും മേലുള്ള ഇസ്രയേൽ സൈന്യത്തിൻ്റെ ആക്രമണം അന്താരാഷ്ട്ര നിയമ ലംഘനമാണെന്നാണ് മലേഷ്യയുടെ പ്രതികരണം.  ഗാസയിലും ലബനനിലും വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ഇപ്പോഴും ഇറാഖ്. സമീപ മാസങ്ങളിൽ ഇറാനുമായുളള ബന്ധം പുതുക്കിയ സൗദി അറേബ്യ,   ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാനാണ് ആവശ്യപ്പെട്ടത്.

ഇറാൻ്റെ സൈനിക താവളങ്ങൾ ആക്രമിച്ചതോടെ ഓപ്പറേഷൻ പൂർത്തിയായതായി ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചു . എന്നാൽ ഇസ്രയേലിൻ്റെ ആക്രമണം പരിമിതമായ നാശനഷ്ടങ്ങൾക്കേ കാരണമായുള്ളൂവെന്നാണ് ഇറാന്‍ പറയുന്നത്. ആക്രമണത്തില്‍ രണ്ട് ഇറാന്‍ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇറാന്‍റെ ഭാഗത്ത് നിന്നും തിരിച്ചടിയുണ്ടാകുമെന്നാണ് ലോക രാജ്യങ്ങള്‍ വിലയിരുത്തുന്നത്. ആക്രമണ സാധ്യത കണക്കിലെടുത്ത് പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുകയാണ് ഇസ്രയേല്‍.

Also Read: ഇറാന് നേരെ ആക്രമണവുമായി ഇസ്രയേൽ; ഇറാൻ്റെ മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടിയെന്ന് ഐഡിഎഫ്

ഒക്ടോബർ ഒന്നിന് നടന്ന ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഇസ്രയേലിന്‍റെ ലക്ഷ്യം. 180ല്‍ അധികം മിസൈലുകളാണ് ഇറാന്‍ തൊടുത്തുവിട്ടത്. ഇതില്‍ ഭൂരിഭാഗം മിസൈലുകളും ഇസ്രയേല്‍ പ്രതിരോധ സംവിധാനം നിഷ്പ്രഭമാക്കിയിരുന്നു. ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയെ തെഹ്‌റാനില്‍ വച്ചും ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റള്ളയെ ലബനനില്‍ വച്ചും വധിച്ചതിനുള്ള പ്രതികരണമായിരുന്നു ഇറാന്‍ ആക്രമണം.

KERALA
മുനമ്പം വഖഫ് വിഷയത്തിൽ പ്രതിപക്ഷം ജനങ്ങളെ കബളിപ്പിക്കുന്നു, സ്ഥലം വ്യാജരേഖയുണ്ടാക്കി വിറ്റത് കെപിസിസി സെക്രട്ടറി: പി. രാജീവ്
Also Read
user
Share This

Popular

NATIONAL
NATIONAL
"മൻമോഹൻ സിങ്ങിനായി പ്രത്യേക സ്‌മാരക സ്ഥലം അനുവദിക്കണം"; കേന്ദ്രത്തോട് ആവശ്യമുന്നയിച്ച് കോൺഗ്രസ്