പിന്നീട് ഇയാൾ പണം തരാമെന്ന് പറഞ്ഞതായും യുവാവ് പരാതിയിൽ പറയുന്നു
സംവിധായകൻ രഞ്ജിത്തിനെതിരെ പീഡനത്തിന് പരാതി നൽകി കോഴിക്കോട് സ്വദേശിയായ യുവാവ്. 2012 ൽ സംഭവം നടന്നതായാണ് യുവാവിൻ്റെ പരാതിയിൽ പറയുന്നത്.
2012ൽ ‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് കോഴിക്കോട്ടെ ലൊക്കേഷനിൽ വച്ചാണ് യുവാവും രഞ്ജിത്തും ആദ്യമായി കാണുന്നത്. അന്ന് പരിചയപ്പെടുകയും മമ്മൂക്കയെ കാണണോ എന്ന് ചോദിക്കുകയും ചെയ്തു. ഇപ്പോൾ തിരക്കിലാണ് പിന്നെ സംസാരിക്കാമെന്ന് പറഞ്ഞു നമ്പർ തന്നു. എന്നെ വിളിക്കരുത് മെസ്സേജ് മാത്രമേ അയക്കാനെ പാടുള്ളു എന്ന് പറഞ്ഞു. രണ്ടുദിവസത്തിന് ശേഷം ബാംഗ്ലൂരിലെ ഒരു ഹോട്ടലിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു. മുൻ വശത്തു കൂടെ കടത്തി വിട്ടില്ല. അപ്പോൾ രഞ്ജിത്ത് വിളിച്ചു കോഫീ ഷോപ്പിന് പിന്നിലൂടെ വരാൻ പറഞ്ഞു. റൂമിൽ ചെന്നപ്പോൾ രഞ്ജിത്ത് മദ്യ ലഹരിയിൽ ആയിരുന്നു.
അവിടെവെച്ച് തന്നെ നഗ്നനായി കാണണമെന്ന് ആവശ്യപ്പെട്ട ശേഷം വളരെ മോശമായി പെരുമാറിയതായും ലൈംഗികമായി ദുരുപയോഗം ചെയ്തതായും യുവാവ് പറഞ്ഞു. പിന്നീട് ഇയാൾ പണം തരാമെന്ന് പറഞ്ഞതായും യുവാവ് പരാതിയിൽ പറയുന്നു.
Also Read: രഞ്ജിത്തിനെതിരായ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി; ചുമതല ജി. പൂങ്കുഴലിക്ക്
രഞ്ജിത് ദുരുപയോഗം ചെയ്തതായി മെസ്സഞ്ചറിൽ കാവ്യാ മാധവന് മെസ്സേജ് അയച്ചിരുന്നു. ആ തെളിവുകളും പൊലീസിന് കൈമാറും. മാസം മുൻപ് ഇടവേള ബാബുവിന് മെസ്സേജ് അയച്ച് അവസരം ചോദിച്ചപ്പോഴും ഇക്കാര്യം പറയുകയുണ്ടായി. ഇതോടെ അത്തരം ഫോട്ടോകൾ അയക്കാൻ ഇടവേള ബാബുവും ആവശ്യപ്പെട്ടതായി യുവാവ് ആരോപിച്ചു.
പാലേരി മാണിക്യം സിനിമയിലേക്കുള്ള ഒഡിഷനെത്തിത്തിയ ബംഗാളി നടിയോട് മോശമായി പെരുമാറിയ കേസിൽ രഞ്ജിത്തിനെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.