fbwpx
ഓടും കുതിര ചാടും കുതിര എന്ന് തിയേറ്ററിലെത്തും? റിലീസ് പ്രഖ്യാപിച്ച് നിര്‍മാതാവ്
logo

ന്യൂസ് ഡെസ്ക്

Posted : 01 Feb, 2025 12:56 PM

നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ബാംഗ്ലൂരില്‍ പുരോഗമിക്കുകയാണ്

MALAYALAM MOVIE


2024ല്‍ രങ്കണ്ണനായി ഫഹദ് ഫാസില്‍ പ്രേക്ഷകരെ രസിപ്പിച്ചിരുന്നു. 2025ലും താരത്തിന് വന്‍ റിലീസുകളാണ് കാത്തിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തുന്ന ഓടും കുതിര ചാടും കുതിരയില്‍ ഫഹദാണ് കേന്ദ്ര കഥാപാത്രം. അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം ആഷിഖ് ഉസ്മാനാണ് നിര്‍വഹിക്കുന്നത്. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ബാംഗ്ലൂരില്‍ പുരോഗമിക്കുകയാണ്. ചിത്രം മെയ് റിലീസായി തിയേറ്ററിലെത്തുമെന്ന് ആഷിഖ് ഉസ്മാന്‍ അറിയിച്ചു.

90 ദിവസമാണ് ചിത്രത്തിന്റെ ബാംഗ്ലൂര്‍ ഷെഡ്യൂള്‍. 50 ദിവസത്തെ ചിത്രീകരണം ഇനിയും ബാക്കിയുണ്ടെന്നും നിര്‍മാതാവ് അറിയിച്ചു. 'എനിക്ക് ഓടും കുതിര ചാടും കുതിര മെയ് 16ന് റിലീസ് ചെയ്യാനാണ് താല്‍പര്യം', എന്നാണ് ആഷിഖ് ഉസ്മാന്‍ പറഞ്ഞത്. ബ്രോമാന്‍സ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് ആഷിഖ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിരയില്‍ രേവതി, ധ്യാന്‍ ശ്രീനിവാസന്‍, ലാല്‍, വിനയ് ഫോര്‍ട്ട് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. അവര്‍ക്ക് പുറമെ സുരേഷ് കൃഷ്ണ, ബാബു ആന്റണി, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി എ്‌നനിവരും ചിത്രത്തിലുണ്ട്. 2024 ഏപ്രിലിലാണ് ചിത്രം ഷൂട്ടിംഗ് ആരംഭിച്ചത്.

ഓടും കുതിര ചാടും കുതിരയ്ക്ക് പുറമെ താരത്തിന് കരാട്ടെ ചന്ദ്രന്‍ എന്ന ചിത്രവും വരാനിരിക്കുന്നുണ്ട്. അതിന് പുറമെ മമ്മൂട്ടി, മോഹന്‍ലാല്‍, മഹേഷ് നാരായണന്‍ ചിത്രത്തിലും ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമാണ്.

കല്യാണി പ്രിയദര്‍ശന്റെ നസ്ലിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രമാണ് അടുത്തതായി വരാനിരിക്കുന്നത്. ഡൊമിനിക് അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. എന്നാല്‍ ചിത്രത്തിന്റെ റിലീസ് തിയതിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Also Read
user
Share This

Popular

NATIONAL
BOLLYWOOD MOVIE
UNION BUDGET 2025: ബിഹാറിന് വാരിക്കോരി; മധ്യവർഗത്തെ കേന്ദ്രീകരിച്ച് മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ്