fbwpx
രഞ്ജി ട്രോഫി ഫൈനൽ: സൽമാൻ നിസാർ പൂർണ ആരോഗ്യവാൻ, ഭാഗ്യ ഗ്രൗണ്ടിൽ കന്നിക്കിരീടം തേടി കേരളം
logo

ന്യൂസ് ഡെസ്ക്

Posted : 26 Feb, 2025 12:05 AM

സൽമാൻ നിസാർ ഉൾപ്പെടെ ചൊവ്വാഴ്ച പരിശീലനത്തിന് ഇറങ്ങിയിരുന്നു. തിങ്കളാഴ്ച മുതൽ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ കേരളം പരിശീലനം നടത്തിവരികയാണ്.

RANJI TROPHY FINAL


ഗുജറാത്തിനെതിരായ സെമി ഫൈനലിനിടെ ഹെൽമറ്റിൽ ശക്തമായി ഷോട്ട് വന്നു പതിച്ച സൽമാൻ നിസാർ ബുധനാഴ്ചത്തെ ഫൈനലിൽ കളിക്കാൻ പൂർണ ആരോഗ്യവാനാണെന്ന് റിപ്പോർട്ട്. കേരള ക്രിക്കറ്റ് ടീം മാനേജ്മെൻ്റാണ് ഇക്കാര്യം അറിയിച്ചത്. സൽമാൻ നിസാർ ഉൾപ്പെടെ ചൊവ്വാഴ്ച പരിശീലനത്തിന് ഇറങ്ങിയിരുന്നു. തിങ്കളാഴ്ച മുതൽ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ കേരളം പരിശീലനം നടത്തിവരികയാണ്.

സെമി ഫൈനലിൽ ഗുജറാത്ത് താരത്തിൻ്റെ ഷോട്ട് ഹെൽമറ്റിൽ ശക്തമായി വന്നിടിച്ചതിനെ തുടർന്ന് കേരളം രണ്ട് റൺസിൻ്റെ നിർണായക ലീഡും ഫൈനലിൽ കളിക്കാനുള്ള യോഗ്യതയും നേടിയിരുന്നു. ജമ്മു കശ്മീരിനെതിരായ ക്വാർട്ടർ ഫൈനലിൽ കേരളത്തിന് ഒരു റൺസിൻ്റെ ലീഡ് സമ്മാനിച്ചതും അവസാന വിക്കറ്റിൽ സെഞ്ചുറി പ്രകടനവുമായി തിളങ്ങിയ സൽമാൻ നിസാർ തന്നെയായിരുന്നു. കൈവിരലിന് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ സൂപ്പർ താരം സഞ്ജു സാംസൺ ഇല്ലാതെയാണ് കേരള ടീം ഫൈനലിൽ വിദർഭയെ നേരിടാൻ ഒരുങ്ങുന്നത്. കേരളം

കേരള-വിദർഭ സ്വപ്ന ഫൈനൽ കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് കാണികൾ. നാഗ്പൂരിലെ ജംതയിലുള്ള വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം ആതിഥേയർക്ക് ഹോം ഗ്രൗണ്ട് ആണെങ്കിൽ കേരളത്തിന് അത് ഭാഗ്യ ഗ്രൗണ്ടാണ്. കേരളം ഈ ഗ്രൗണ്ടിൽ വെച്ച് വിദർഭയോട് തോറ്റിട്ടില്ല.

2002 മുതൽ ഇവിടെ കേരളവും വിദർഭയും തമ്മിൽ നാല് തവണയാണ് ഈ ഗ്രൗണ്ടിൽ വെച്ച് ഏറ്റുമുട്ടിയത്. അതിൽ രണ്ട് തവണയും കേരളം ജയിച്ചു. 2002ലും 2007ലുമാണ് കേരളം ഇവിടെ ജയിച്ചത്. മറ്റു രണ്ട് മത്സരങ്ങൾ സമനിലയിലുമായി. ഈ ഗ്രൗണ്ടിൽ ഒരിക്കൽ പോലും തോൽവി വഴങ്ങിയിട്ടില്ലെന്നതാണ് സച്ചിൻ ബേബിക്കും കൂട്ടർക്കും ആത്മവിശ്വാസം പകരുന്ന കാര്യം.

അതേസമയം, ഫൈനലിലെത്തിയ കേരളത്തിന് ആശങ്കയായി ഒരു മുൻകാല ചരിത്രം. നേരത്തേ രണ്ട് തവണയും നോക്കൗട്ട് ഘട്ടത്തിൽ കേരളത്തിൻ്റെ യാത്ര അവസാനിപ്പിച്ചത് വിദർഭയായിരുന്നു. 2018-19 സീസണിൽ സെമിയിലെത്തിയ കേരളം വിദർഭയോട് തോറ്റു മടങ്ങിയിരുന്നു. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന മാച്ചിൽ ഇന്നിങ്‌സിനും 11 റൺസിനുമാണ് കേരളം തോറ്റത്.

2017-18 സീസണിൽ കേരളം ക്വാർട്ടറിൽ എത്തിയപ്പോൾ വിദർഭ 412 റൺസിന് തോൽപ്പിച്ചു. ക്വാർട്ടറിലും സെമിയിലും കേരളത്തെ തോൽപ്പിച്ച് മുന്നേറിയ വിദർഭ ആ രണ്ട് തവണയും കിരീടം നേടിയെന്നത് അമ്പരപ്പിക്കുന്ന യാദൃച്ഛികമാണ്. തോൽവി അറിയാതെയാണ് വിദർഭ കലാശപ്പോരിന് എത്തുന്നത്.

KERALA
വെഞ്ഞാറമൂട് കൂട്ടക്കൊല: കട്ടിലിൽ നിന്ന് വീണ് തല തറയിലിടിച്ചെന്ന് പ്രതി അഫാന്‍റെ അമ്മയുടെ മൊഴി
Also Read
user
Share This

Popular

RANJI TROPHY FINAL
KERALA
കായംകുളത്ത് ഒൻപതാം ക്ലാസ് വിദ്യാർഥി വന്ദേ ഭാരത് ട്രെയിൻ തട്ടി മരിച്ചു; മരിച്ചത് വാത്തിക്കുളം സ്വദേശി ശ്രീലക്ഷ്മി