fbwpx
സപ്ലിമെന്റ് കഴിച്ചിട്ടും വിറ്റാമിന്‍ ഡിയുടെ അളവ് കുറയുന്നോ? കാരണം ഇതാകും
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Feb, 2025 05:07 PM

ഭക്ഷണത്തില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കാതെ വരുമ്പോഴാണ് സപ്ലിമെന്റിന്റെ സഹായം തേടേണ്ടത്

HEALTH


ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത. വിറ്റാമിന്‍ ഡി കുറയുമ്പോള്‍ ഉന്മേഷക്കുറവ് മുതല്‍ മുടികൊഴിച്ചില്‍ വരെ നേരിടേണ്ടി വരും. സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന സ്രോതസ്സ്. എന്നാല്‍ പലപ്പോഴും വെയില്‍ കൊള്ളുന്നത് കൊണ്ട് മാത്രം ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കണമെന്നുമില്ല. പ്രത്യേകിച്ചും ഇന്നത്തെ തലമുറ വെയില്‍ കൊള്ളുന്നതും കുറവുമാണ്. ഇതുമൂലം വിറ്റാമിന്‍ ഡിയുടെ അളവ് കുറയുകയും അസ്ഥികള്‍ക്കും പേശികള്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷ്യഉത്പന്നങ്ങളുടെയും സൂര്യപ്രകാശത്തിന്റെയും അഭാവം പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വിറ്റാമിന്‍ ഡിയുടെ നേരിട്ടുള്ള ലഭ്യതക്കുറവുമൂലം സപ്ലിമെന്റ് കഴിക്കുന്നത് ഒരുപരിധി വരെ സഹായിക്കും. ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ വിറ്റാമിന്‍ ഡി സപ്ലിമെന്റ് കഴിക്കാവൂ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. വിറ്റാമിന്‍ ഡിയുടെ കുറവ് എന്നാല്‍ ശരീരത്തിന് ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ വിറ്റാമിന്‍ ഡിയില്ല എന്നാണ്.


Also Read: കറിവേപ്പില നിസ്സാരക്കാരനല്ല കേട്ടോ; ജീവിത ശൈലീരോഗങ്ങളെ പ്രതിരോധിക്കാം 


മുതിര്‍ന്നവരിലും കുട്ടികളിലും ഒരുപോലെ വിറ്റാമിന്‍ ഡിയുടെ കുറവ് കാണപ്പെടുന്നുണ്ട്. ഭക്ഷണത്തില്‍ നിന്നും അന്തരീക്ഷത്തില്‍ നിന്നും ആവശ്യമായ അളവില്‍ വിറ്റാമിന്‍ ലഭിക്കാത്തതാണ് അതിനു കാരണം. ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിനുകളില്‍ പ്രധാനപ്പെട്ടതാണ് വിറ്റാമിന്‍ ഡി. രക്തത്തിലും അസ്ഥികളിലും കാത്സ്യത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത് വിറ്റാമിന്‍ ഡിയാണ്.

Also Read: ഉപ്പ് അമിതമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ; എങ്കിൽ ഈ രോഗങ്ങൾ നിങ്ങൾക്കും വന്നേക്കാം 


വിറ്റാമിന്‍ ഡി സപ്ലിമെന്റ് എങ്ങനെ കഴിക്കണം



ഭക്ഷണത്തില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കാതെ വരുമ്പോഴാണ് സപ്ലിമെന്റിന്റെ സഹായം തേടേണ്ടത്. അതും ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം. ഭക്ഷണത്തിലെ കൊഴുപ്പുകള്‍ ആഗിരണം ചെയ്യാനുള്ള കുടലിന്റെ കഴിവിനെ ആശ്രയിച്ചാണ് വിറ്റാമിന്‍ ഡി ആഗിരണം നടക്കുക.

കരള്‍ രോഗം, സിസ്റ്റിക് ഫൈബ്രോസിസ്, സീലിയാക് രോഗം, വന്‍കുടല്‍ പുണ്ണ്, ക്രോണ്‍സ് രോഗം തുടങ്ങിയ കൊഴുപ്പ് ആഗിരണം തടസ്സപ്പെടുത്തുന്ന അവസ്ഥകള്‍ വിറ്റാമിന്‍ ഡി ആഗിരണം തടസ്സപ്പെടുത്തും. വൈറ്റമിന്‍ ഡി ഫലപ്രദമായി ശരീരം ഉപയോഗിക്കുന്നു എന്നുറപ്പു വരുത്താന്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍, വൈറ്റമിന്‍ ഡി ശരീരം ഫലപ്രദമായി ഉപയോഗിക്കാനും മെച്ചപ്പെട്ട ആരോഗ്യം ലഭിക്കാനും സഹായിക്കും.

വെറും വയറ്റില്‍ സപ്ലിമെന്റ് കഴിക്കുന്നതും കൊഴുപ്പ് കുറഞ്ഞ ഭക്ഷണത്തിനു ശേഷം കഴിക്കുന്നതും വിപരീത ഫലമായിരിക്കും ഉണ്ടാകുക എന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കൊഴുപ്പ് ആഗിരണം കുറയുന്നത് നിങ്ങളുടെ വിറ്റാമിന്‍ ഡി അളവിനെ ബാധിക്കുന്നുണ്ടെന്ന് സംശയിക്കുന്നുവെങ്കില്‍, സ്വയം രോഗനിര്‍ണയം നടത്തുന്നതിനോ സ്വയം ചികിത്സിക്കുന്നതിനോ നില്‍ക്കാതെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

ഡോക്ടറുടെ നിര്‍ദേശമില്ലാതെ, സ്വയം മരുന്നുകള്‍ വാങ്ങിക്കഴിക്കുന്നതും ഉദ്ദേശിക്കുന്ന ഫലം നല്‍കില്ല.

KERALA
"എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വരും, മുഖ്യമന്ത്രി ആരാകണമെന്നത് തീരുമാനിക്കുക പാർട്ടി"
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
വെഞ്ഞാറമൂട് കൂട്ടക്കൊല: കട്ടിലിൽ നിന്ന് വീണ് തല തറയിലിടിച്ചെന്ന് പ്രതി അഫാന്‍റെ അമ്മയുടെ മൊഴി