fbwpx
അമ്മയെ കൊന്ന് കറിവെച്ചു, ശരീരഭാഗങ്ങൾ പാകം ചെയ്യുന്നത് കണ്ടത് എട്ടുവയസുകാരി; യുവാവിന് വധശിക്ഷ
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Oct, 2024 02:32 PM

2017 ഓഗസ്റ്റ് 28 നാണ് കേസിനാസ്പദമായ സംഭവം. മുംബൈയിലെ കോലാപുരിലെ വസതിയിൽ വച്ചാണ് 63 കാരിയായ യല്ലാമ കുച്ച്കൊരവിയെ മകൻ അതിദാരുണമായി കൊലപ്പെടുത്തിയത്

NATIONAL


അമ്മയെ കൊന്ന് ശരീരഭാഗങ്ങൾ കറിവെച്ചു കഴിച്ച കേസിലെ പ്രതിക്ക് കോലാപുർ കോടതി വിധിച്ച വധശിക്ഷ ശരിവെച്ച് ബോംബൈ ഹൈക്കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും, ക്രൂരവും പ്രാകൃതവുമായ കുറ്റകൃത്യത്തിന് പ്രതിയായ സുനിൽ കുച്ച്കൊരവിക്ക് വധശിക്ഷ നൽകണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.

ALSO READ: പൂനെ ഹെലികോപ്റ്റർ അപകടം: മരിച്ചവരിൽ മലയാളിയും, അട്ടിമറി സാധ്യത പരിശോധിച്ച് പൊലീസ്

"സ്വന്തം അമ്മയെ കൊല്ലുക മാത്രമല്ല, അവരുടെ ശരീരഭാഗങ്ങൾ നീക്കം ചെയ്യുകയും പാകം ചെയ്യുകയും ചെയ്തു. വാരിയെല്ലുകളും എണ്ണയിലിട്ട് ഭക്ഷിച്ചു. ഇത് നരഭോജന കേസാണ്. അപൂർവങ്ങളിൽ അപൂർവം. കുറ്റവാളി ചെയ്ത തെറ്റിൽ മാനസാന്തരപ്പെടുമെന്ന് പറയാനാവില്ല. ജീവപര്യന്തം തടവ് ലഭിച്ചാൽ, സമാനമായ കുറ്റകൃത്യം ജയിലിലും ചെയ്തേക്കാം. അമ്മയുടെ ജനനേന്ദ്രീയം പോലും കീറിമുറിച്ച് പ്രാകൃതമായ കുറ്റകൃത്യമാണ് പ്രതി ചെയ്തത്. ആ അമ്മ അനുഭവിക്കേണ്ടി വന്ന പീഡനവും വേദനയും ചിന്തിക്കാൻ പോലും കഴിയില്ല." ജസ്റ്റിസ് പൃഥ്വിരാജ് ചവാൻ പറഞ്ഞു.

2017 ഓഗസ്റ്റ് 28 നാണ് കേസിനാസ്പദമായ സംഭവം. മുംബൈയിലെ കോലാപുരിലെ വസതിയിൽ വച്ചാണ് 63 കാരിയായ യല്ലാമ കുച്ച്കൊരവിയെ മകൻ അതിദാരുണമായി കൊലപ്പെടുത്തിയത്. അയൽവാസിയായ എട്ടുവയസുകാരിയാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ സ്ത്രീയെ കണ്ടത്. തുടർന്ന് സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തുമ്പോൾ സുനിൽ അമ്മയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി പാചകം ചെയ്യുകയായിരുന്നു.

ALSO READ: പോക്സോ കേസിൽ ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് നേരെ പൊലീസ് ആക്രമണം; അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

2021 ലാണ് കോലാപുർ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. പുനെ യേർവാഡ സെൻട്രൽ ജയിലിൽ കഴിയുന്ന സുനിലിനെ വീഡിയോ കോൺഫറൻസിങ് വഴിയാണ് ഹൈക്കോടതി വിധി അറിയിച്ചത്.


KERALA
'ഒരു പാര്‍ട്ടിയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ബോംബ്'; രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്ന് ആശംസയ്ക്ക് മുഖ്യമന്ത്രിയുടെ തഗ്ഗ് മറുപടി
Also Read
user
Share This

Popular

WORLD
KERALA
WORLD
ട്രംപിന് വീണ്ടും തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കണമെന്ന ഉത്തരവ് തടഞ്ഞ് മേരിലാൻഡ് കോടതി