കേരള സർവകലാശാല ആസ്ഥാനത്തേക്ക് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മാർച്ചും സംഘടിപ്പിക്കും
കേരള സർവകലാശാലയ്ക്ക് കീഴിലെ ക്യാംപസുകളിൽ എസ്എഫ്ഐ നാളെ പഠിപ്പ് മുടക്കും. സർവകലാശാലയിലെ വിസി മോഹനൻ കുന്നുമ്മലിൻ്റെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കുന്നത്. കേരള സർവകലാശാല ആസ്ഥാനത്തേക്ക് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മാർച്ചും സംഘടിപ്പിക്കും.
കേരള സർവകലാശാല ആസ്ഥാനത്തെ എസ്എഫ്ഐയുടെ അനിശ്ചിതകാല സമരപ്പന്തൽ പൊലീസ് ഇന്നലെ പൊളിച്ചുനീക്കിയിരുന്നു. പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി വീണ്ടും കത്ത് നൽകിയതിനെ തുടർന്നായിരുന്നു നടപടി.
ALSO READ: കേരള സർവകലാശാലയിൽ SFI പ്രതിഷേധം; പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ്
തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്തിലാണ് എസ്എഫ്ഐ അനിശ്ചിതകാല സമരം ആരംഭിച്ചത്. പ്രധാന കവാടത്തിനു മുന്നിൽ വിസിക്കെതിരെ ബാനർ കെട്ടി പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തുന്നത്.