പുലിയെ മയക്കുവെടിവെച്ച് പിടികൂടാനാണ് ശ്രമം
കാസർകോഡ് കൊളത്തൂരിൽ പുലി തുരങ്കത്തിൽ കുടുങ്ങി. ചാളക്കാട് മടന്തക്കോട് വി കൃഷ്ണൻ്റെ കവുങ്ങിൻ തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ് പുലിയെ കണ്ടെത്തിയത്. പന്നിക്കെണിയില്‍ പുലി കുടുങ്ങിയതായാണ് സംശയം. വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിയെ മയക്കുവെടിവെച്ച് പിടികൂടാനാണ് ശ്രമം.
ALSO READ: വയനാട്ടില്‍ വീണ്ടും കടുവകളുടെ ജഡം കണ്ടെത്തി; ഇരു കടുവകളും ഏറ്റുമുട്ടി ചത്തതെന്ന് നിഗമനം
അതേസമയം, വയനാട്ടില്‍ വീണ്ടും കടുവകളുടെ ജഡം കണ്ടെത്തി. വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന കുറിച്യാട് റേഞ്ച് താത്തൂര്‍ സെക്ഷന്‍ പരിധിയിലെ മയ്യക്കൊല്ലി ഭാഗത്താണ് ജഡം കണ്ടെത്തിയത്. ഒരു ആണ്‍ കടുവയേയും പെണ്‍ കടുവയേയും ആണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടി ചത്തതാണെന്നാണ് സംശയം.
ഇന്ന് കോട്ടമുണ്ട സബ്‌സ്‌റ്റേഷന് സമീപത്ത് നിന്ന് മറ്റൊരു കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. കല്‍പ്പറ്റ പെരുന്തട്ട ഭാഗത്ത് ഇറങ്ങിയിരുന്ന കടുവയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് കണ്ടെത്തിയിരുന്നു.