ഇന്ന് രാവിലെയാണ് പി.സി. ചാക്കോ പക്ഷമായ നിലവിലെ പ്രസിഡന്റ് അഡ്വ. ആര്‍. സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടിയത്.
എന്‍.സി.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ കൂട്ടയടി. മുന്‍ ജില്ലാ പ്രസിഡന്റ് ആറ്റുകാല്‍ അജിയും സംഘവും ഓഫീസ് പിടിച്ചെടുത്തത്താണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ഓഫീസിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്നാണ് ആറ്റുകാല്‍ അജിയുടെ വാദം. അതേസമയം ജില്ലാ പ്രസിഡന്റ് അഡ്വ. ആര്‍. സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഓഫീസ് താഴിട്ട് പൂട്ടിയതാണ് സംഘര്‍ഷത്തിന് കാരണം.
കഴിഞ്ഞ മാസം 27നാണ് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ തിരുവനന്തപുരം പ്രസിഡന്റ് സ്ഥാനത്ത് നിന്നും ആറ്റുകാല്‍ അജിയെ നീക്കിയത്. സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഇദ്ദേഹത്തെ പുറത്താക്കി. ഇതേതുടര്‍ന്നാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി രണ്ടു തട്ടിലായത്. ഇന്ന് രാവിലെയാണ് പി.സി. ചാക്കോ പക്ഷമായ നിലവിലെ പ്രസിഡന്റ് അഡ്വ. ആര്‍. സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടിയത്. എന്നാല്‍ തങ്ങള്‍ക്കാണ് ഓഫീസിന്റെ പൂര്‍ണ്ണ ചുമതലയെന്ന് ചൂണ്ടികാണിച്ച് ആറ്റുകാല്‍ അജി പക്ഷം ഓഫീസിലേക്ക് എത്തിയതോടെ കാര്യങ്ങള്‍ കൈവിട്ട് പോയി.
പാര്‍ട്ടിയുടെ നിലവിലെ ഔദ്യോഗിക പക്ഷം ജില്ലാ പ്രസിഡന്റ് അഡ്വ. ആര്‍. സതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ്. അജിയുടെ വാ?ദങ്ങള്‍ തെറ്റാണെന്നും ഓഫീസിന്റെ പൂര്‍ണ ചുമതല സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയ്ക്കാണെന്നുമാണ് ഇവരുടെ നിലപാട്.
അതേസമയം എറണാകുളത്ത് പി.സി. ചാക്കോയുടെ നേതൃത്തില്‍ ചേര്‍ന്ന സംസ്ഥാന യോഗത്തിലും തിരുവനന്തപുരത്തെ സംഘര്‍ഷം ചര്‍ച്ചാ വിഷയമായി. ആറ്റുകാല്‍ അജിയും സംഘവും വിമതനീക്കത്തിലാണെന്നും ജില്ലാ കമ്മിറ്റി ഓഫീസിന്റെയടക്കം പൂര്‍ണ്ണ ചുമതല അഡ്വ ആര്‍ സതീഷ്‌കുമാറിന്റെ നേതൃത്വത്തിനുമാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.