fbwpx
പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്; മേഘന ഗുല്‍സാറിനൊപ്പം 'ദായ്‌രാ' ഒരുങ്ങുന്നു
logo

ന്യൂസ് ഡെസ്ക്

Posted : 14 Apr, 2025 10:47 AM

പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്

BOLLYWOOD MOVIE


പൃഥ്വിരാജ് സുകുമാരന്‍ വീണ്ടും ബോളിവുഡിലേക്ക്. മേഘന ഗുല്‍സര്‍ സംവിധാനം ചെയ്യുന്ന ദായ്‌രാ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് നായകനാകുന്നത്. കരീന കപൂര്‍ ഖാന്‍ ആണ് ചിത്രത്തിലെ നായിക. ജഗ്ലീ പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.



'ചില കഥകള്‍ കേള്‍ക്കുന്ന നിമിഷം മുതല്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. ദായ്‌രാ എനിക്ക് അങ്ങനെയാണ്. മേഘന ഗുല്‍സറിനും കരീന കപൂറിനും ഒപ്പം സിനിമ ചെയ്യുന്നതില്‍ സന്തോഷമുണ്ട്. എല്ലാവര്‍ക്കും വിഷു ആശംസകള്‍', എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

കരീന കപൂറും സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. 'ഞാന്‍ എപ്പോഴും ഡയറക്ടേഴ്‌സ് ആക്ടറാണെന്ന് പറഞ്ഞിട്ടുണ്ട്. ഈ സമയം നമുക്ക് ഉള്ള മികച്ച സംവിധായകരില്‍ ഒരാള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ ഇനി കാത്തിരിക്കാന്‍ വയ്യ. അതോടൊപ്പം പൃഥ്വിരാജും. അദ്ദേഹത്തിന്റെ സിനിമകള്‍ ഞാന്‍ വളരെ അധികം ഇഷ്ടപ്പെടുന്നു. എന്റെ സ്വപ്‌ന ടീം ദായ്‌രാ', എന്നാണ് കരീന കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

'നിയമത്തിന്റെയും നീതിയുടെയും രേഖകള്‍ കടന്നുപോകുമ്പോള്‍. കരീന കപൂര്‍ ഖാനും പൃഥ്വിരാജ് സുകുമാരനുമൊപ്പം ദായ്‌രാ ആരംഭിക്കുന്നതിന്റെ ത്രില്ലിലാണ്. ജംഗ്ലീ പിക്ചേഴ്സിനും എന്റെ സഹ-എഴുത്തുകാരായ യാഷ് കേശവാനിക്കും സിമ അഗര്‍വാളിനുമൊപ്പം ഏറെ പ്രതീക്ഷയോടെയുള്ള യാത്ര ആരംഭിക്കുന്നു', എന്നാണ് മേഘന ഗുല്‍സാര്‍ സമൂഹമാധ്യമത്തില്‍ സിനിമയെ കുറിച്ച് എഴുതിയത്.


Also Read
user
Share This

Popular

KERALA
NATIONAL
കരുനാഗപ്പള്ളിയിൽ അമ്മയും മക്കളും തീകൊളുത്തി ജീവനൊടുക്കി