fbwpx
നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; മരണസംഖ്യ 153 ആയി
logo

ന്യൂസ് ഡെസ്ക്

Last Updated : 18 Oct, 2024 09:15 AM

വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് മറിഞ്ഞപ്പോൾ ഇന്ധനം ശേഖരിക്കാൻ തടിച്ചു കൂടിയതായിരുന്നു പ്രദേശവാസികൾ

WORLD


വടക്കൻ നൈജീരിയയിൽ ഇന്ധന ടാങ്കർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 153 ആയതായി റിപ്പോർട്ട്. അപകടത്തിൽ അൻപതോളം പേർക്ക് പരുക്കേറ്റു. വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് മറിഞ്ഞപ്പോൾ ഇന്ധനം ശേഖരിക്കാൻ തടിച്ചു കൂടിയതായിരുന്നു പ്രദേശവാസികൾ.

ALSO READ: എട്ട് കോടിയിലധികം വരുന്ന സ്കൂള്‍ കുട്ടികള്‍ക്ക് പോഷകാഹാരം; സൗജന്യ ഉച്ചഭക്ഷണപദ്ധതിയുമായി ഇന്തോനേഷ്യ

നൈജീരിയയിലെ ജിഗാവയിലാണ് കേട്ടുകേൾവിയില്ലാത്ത വിധമുള്ള അപകടം. പെട്രോളുമായി പോവുകയായിരുന്ന ട്രക്കിൻ്റെ നിയന്ത്രണം നഷ്ടമായതിനെ തുടർന്നാണ് അപകടമുണ്ടായത്. ടാങ്കർ മറിഞ്ഞതിനു പിന്നാലെ ആളുകൾ തടിച്ചുകൂടുകയും, ഇന്ധനം ശേഖരിക്കാൻ ശ്രമിക്കുകയുമായിരുന്നു. അപകട മേഖലയിൽ നിന്ന് മാറണമെന്ന പൊലീസ് നിർദേശത്തെ മറികടന്നാണ് ആളുകൾ ഇന്ധനം ശേഖരിക്കാൻ തുടങ്ങിയത്. ഇതാണ് വലിയ തോതിൽ മരണനിരക്ക് ഉയരാൻ കാരണമായത്.

ALSO READ: ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മുംബൈ-ലണ്ടൻ എയർ ഇന്ത്യ വിമാനത്തിന് ഭീഷണി സന്ദേശമെത്തിയത് ലാൻഡിങിന് ഒരു മണിക്കൂർ മുമ്പ്

സ്സ്ഫോടനത്തിൽ പെട്ട് തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുകയായിരുന്നു. നൈജീരിയയിലെ മോശം റോഡുകൾ കാരണം ഓരോ വർഷവും നിരവധി അപകടങ്ങൾ ഉണ്ടാകാറുണ്ട്. കഴിഞ്ഞമാസം, യാത്രക്കാരെയും കന്നുകാലികളെയും കയറ്റിപ്പോന്ന ട്രക്കുമായി കൂട്ടിയിടിച്ച ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചപ്പോൾ 48 പേരാണ് കൊല്ലപ്പെട്ടത്.

ALSO READ: ഹമാസ് നേതാവ് യഹ്യ സിൻവാർ കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി ഇസ്രയേൽ

KERALA
'ഒരു പാര്‍ട്ടിയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ബോംബ്'; രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്ന് ആശംസയ്ക്ക് മുഖ്യമന്ത്രിയുടെ തഗ്ഗ് മറുപടി
Also Read
user
Share This

Popular

KERALA
KERALA
തിരുവനന്തപുരത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു; കൊലപാതകം നടത്തിയശേഷം പൊലീസിൽ കീഴടങ്ങി