fbwpx
ധ്യാന്‍ ശ്രീനിവാസന്‍ 2.0; ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ റിലീസ് പ്രഖ്യാപിച്ചു
logo

ന്യൂസ് ഡെസ്ക്

Posted : 14 Apr, 2025 11:55 AM

മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍സ് ആരംഭിച്ച വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍

MALAYALAM MOVIE




വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മെയ് 16ന് തിയേറ്ററിലെത്തും. കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, സിജു വില്‍സണ്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍- രാഹുല്‍ ജി എന്നിവര്‍ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മിക്കുന്നത്. മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍സ് ആരംഭിച്ച വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍.

ടൈറ്റില്‍ കഥാപാത്രമായി ധ്യാന്‍ ശ്രീനിവാസന്‍ വേഷമിടുന്ന ചിത്രത്തില്‍, സി ഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായാണ് സിജു വില്‍സണ്‍ അഭിനയിക്കുന്നത്. കോട്ടയം നസീര്‍, സീമ ജി നായര്‍, റോണി ഡേവിഡ്, അമീന്‍, നിഹാല്‍ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവന്‍ നവാസ്, നിര്‍മ്മല്‍ പാലാഴി, ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ലോക്കല്‍ ഡിറ്റക്ടീവ് ആയി ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് റമീസ് ആര്‍സീ, എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ചമന്‍ ചാക്കോ എന്നിവരാണ്.



ALSO READ: ഇത് കല്യാണിയുടെയും ഫഹദിന്റെയും പെര്‍ഫെക്ട് ലൗ സ്റ്റോറി; 'ഓടും കുതിര ചാടും കുതിര' ഫസ്റ്റ് ലുക്ക് പുറത്ത്




എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മാനുവല്‍ ക്രൂസ് ഡാര്‍വിന്‍, പ്രൊജക്റ്റ് ഡിസൈനേഴ്സ് - സെഡിന് പോള്‍, കെവിന്‍ പോള്‍, കോണ്‍ടെന്റ് ഹെഡ്- ലിന്‍സി വര്‍ഗീസ്, ഛായാഗ്രഹണം- പ്രേം അക്കാട്ടു, ശ്രയാന്റി, കലാസംവിധാനം- കോയാസ് എം, സൗണ്ട് ഡിസൈനര്‍- സച്ചിന്‍ സുധാകരന്‍, സിങ്ക് സിനിമ, സൗണ്ട് മിക്സിങ്- അരവിന്ദ് മേനോന്‍, വസ്ത്രാലങ്കാരം- നിസാര്‍ റഹ്‌മത്, മേക്കപ്പ്- ഷാജി പുല്‍പള്ളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് പിസി, ആക്ഷന്‍- തവാസി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രതീഷ് മൈക്കല്‍, ഡി ഐ- പോയറ്റിക്, വിഎഫ്എക്സ്- ഐ വിഎഫ്എക്സ്, സ്റ്റില്‍സ്- നിദാദ് കെ എന്‍, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷന്‍ ഹെഡ്- പ്രദീപ് മേനോന്‍, പിആര്‍ഒ- ശബരി.


Also Read
user
Share This

Popular

KERALA
KERALA
എ.കെ ബാലൻ വായിലൂടെ വിസർജ്ജിക്കുന്ന ജീവി, നായയെ പോലെ മോങ്ങി: കെ. സുധാകരൻ