എഡിജിപി പി.വിജയനെതിരെ വ്യാജമൊഴി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുക്കാൻ നിർദേശം നൽകിയിട്ടുള്ളത്
എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. എഡിജിപി പി. വിജയനെതിരെ വ്യാജമൊഴി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുക്കാൻ നിർദേശം നൽകിയിട്ടുള്ളത്. പി. വിജയന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് അജിത് കുമാർ മൊഴി നൽകിയത്.
എം. ആർ അജിത് കുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പി. വിജയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. തൻ്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നു, ഇല്ലാത്ത ആരോപണങ്ങൾ തൻ്റെ മേൽ വച്ചുകെട്ടുന്നു, എന്ന് പി. വിജയൻ ഉന്നയിച്ചിരുന്നു.
ALSO READ: ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു; കേരളത്തെ ഞെട്ടിച്ച് വിഷുദിനത്തിൽ സംസ്ഥാനത്ത് അരുംകൊലകൾ
ആദ്യഘട്ടത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ പി. വിജയൻ വീണ്ടും മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. ഇതിനെത്തുടർന്നാണ് അജിത് കുമാറിനെതിരെ കേസെടുക്കാൻ ഡിജിപി നിർദേശം നൽകിയത്.