നിർമ്മാണം നിർത്തിവെക്കാൻ എൻ.എ ഡി എറണാകുളം കളക്ടർക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു. അതു പരിഗണിക്കാതെയാണ് നവീകരണം പൂർത്തീകരിച്ചതെന്നും ഹർജിയിൽ പറയുന്നു. ഹർജി വീണ്ടും 25ന് പരിഗണിക്കും.
കളമശേരി N A Dയ്ക്ക് സമീപം മുൻ എം.എൽ.എ പി.വി അൻവറിൻ്റെ പേരിലുള്ള ഏഴു നില കെട്ടിടവുമായി ബന്ധപ്പെട്ട് നാവികസേനയോട് വിശദീകരണം തേടി ഹൈക്കോടതി.കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിൻ്റെ നിർദ്ദേശം. അതീവസുരക്ഷാമേഖലയിൽ അനധികൃതമായാണ് സപ്തനക്ഷത്ര ഹോട്ടലെന്നാണ് ആരോപണം.