fbwpx
നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും, തെളിവെടുപ്പ് കനത്ത സുരക്ഷയിൽ
logo

ന്യൂസ് ഡെസ്ക്

Posted : 04 Feb, 2025 10:21 AM

സംഘർഷ സാധ്യത കണക്കിലെടുത്ത് 400 പൊലീസുകാരെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്

KERALA


പാലക്കാട് നെന്മാറ ഇരട്ട കൊലപാതകത്തിൽ പ്രതി ചെന്താമരയുടെ കസ്റ്റഡി അപേക്ഷ ആലത്തൂർ കോടതി ഇന്ന് പരിഗണിക്കും. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി രണ്ടു ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. കനത്ത സുരക്ഷയിലാണ് നെന്മാറ ഇരട്ട കൊലപാതക കേസിൻ്റെ തെളിവെടുപ്പ് ഇന്ന് നടക്കുക. സംഘർഷ സാധ്യത കണക്കിലെടുത്ത് 400 പൊലീസുകാരെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാകും തെളിവെടുപ്പ്.


ALSO READ: ബലാത്സംഗക്കേസിൽ മുകേഷിന് ആശ്വാസം; കുറ്റപത്രം മടക്കി കോടതി, സാങ്കേതിക പിഴവ് കണ്ടെത്തി


നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ കോളനിയില്‍ സുധാകരന്‍ (56), അമ്മ ലക്ഷ്മി (75) എന്നിവരെയാണ് ചെന്താമര വെട്ടിക്കൊന്നത്. അഞ്ച് വര്‍ഷം മുമ്പ് സുധാകരന്റെ ഭാര്യ സജിത(35) യേയും ഇയാള്‍ വെട്ടിക്കൊന്നിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും കൊലപാതകം നടത്തിയത്. കൊലപാതക ശേഷം രക്ഷപ്പെട്ട പ്രതിയെ 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്.


ALSO READ: തൃക്കലങ്ങോട് ജീവനൊടുക്കിയ നവവധുവിൻ്റെ പോസ്റ്റ്‌മോർട്ടം ഇന്ന്; അപകടനില തരണം ചെയ്ത് ആൺസുഹൃത്ത്


ഇയാള്‍ മാട്ടായിയില്‍ ഉണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് പൊലീസിനൊപ്പം നാട്ടുകാരും വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. ചെന്താമരയെ പിടികൂടിയതറിഞ്ഞ് രോഷാകുലരായ നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പൊലീസ് പെപ്പര്‍ സ്പ്രേ ഉപയോഗിക്കുകയും ലാത്തി വീശുകയും ചെയ്തിരുന്നു.

CRICKET
സഞ്ജു സാംസണെ പിന്തുണച്ചു; ശ്രീശാന്തിന് ക്രിക്കറ്റ് അസോസിയേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്
Also Read
user
Share This

Popular

WORLD
KERALA
WORLD
ട്രംപിന് വീണ്ടും തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കണമെന്ന ഉത്തരവ് തടഞ്ഞ് മേരിലാൻഡ് കോടതി