സ്ത്രീ വോട്ടർമാർക്ക് പ്രത്യേക നന്ദിയും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം വിജയം സമ്മാനിച്ചതിന് വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. മോദിയുടെ ഗ്യാരണ്ടി വിശ്വസിച്ചതിന് നന്ദി. ഡൽഹിയുടെ സ്നേഹത്തിന് വികസനം കൊണ്ട് മറുപടി നൽകുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
സാധാരണ വിജയമല്ല ചരിത്രപരമായ വിജയമാണ് വോട്ടര്‍മാർ നൽകിയത്. ആപ്‌ഡയിൽ നിന്ന് ഡൽഹിക്ക് മോചനം ലഭിച്ചു. ഡൽഹിയുടെ വികസനത്തിനാണ് വോട്ട് ചെയ്തത്. വികസനം ഇനി നൂറിരട്ടിയാക്കും. സ്ത്രീ വോട്ടർമാർക്ക് പ്രത്യേക നന്ദിയും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ജനാധിപത്യത്തിൽ കള്ളം പറയുന്നവർക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: DELHI ELECTION RESULTS | തകർന്നടിഞ്ഞ് ആം ആദ്മി; കാൽ നൂറ്റാണ്ടിനിപ്പുറം ഡൽഹിയിൽ താമര വിരിഞ്ഞു
പാർട്ടിയുടെ വിജയത്തിൽ എല്ലാ പ്രവർത്തകർക്കും തുല്യ പങ്കുണ്ട്. രാഷ്ട്രീയത്തിൽ നുണകൾക്ക് സ്ഥാനമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് തവണ ലോകസഭ വിജയം ബിജെപി ലഭിച്ചെങ്കിലും ഡൽഹിയെ സേവിക്കാൻ കഴിഞ്ഞില്ല. ദക്ഷിണ, ഉത്തര പശ്ചിമ ജനങ്ങൾ വസിക്കുന്ന ഇടമാണിത്. ഡൽഹി ഒരു നഗരമല്ല മിനി ഹിന്ദുസ്ഥാനാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
എഎപിയുടെ ഷോർട്‌കട്ട് പൊളിറ്റിക്സ് ഷോർട് സർക്യൂട്ട് ആയെന്നും മോദി പരിഹാസിച്ചു. ഡൽഹിയിൽ ആംആദ്പാർട്ടിയുടെ വ്യാജ പ്രചരണം ജനങ്ങൾ തള്ളികളഞ്ഞു. ജനങ്ങൾ എന്നെ സ്വീകരിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു.