fbwpx
രണ്‍വീര്‍ സിംഗിന്റെ 'ഡോണ്‍ 3'; ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കുമെന്ന് ഫര്‍ഹാന്‍ അക്തര്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Feb, 2025 04:37 PM

ഫര്‍ഹാന്‍ അക്തര്‍ ആണ് 'ഡോണ്‍ 3' സംവിധാനം ചെയ്യുന്നത്. രണ്‍വീര്‍ സിംഗാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കിയാര അദ്വാനിയാണ് നായിക

BOLLYWOOD MOVIE


ഫര്‍ഹാന്‍ അക്തറിന്റെ 'ഡോണ്‍ 3' വിവിധ കാരണങ്ങളാല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതലെ സിനിമ ഷെഡ്യൂള്‍ ചെയ്ത സമയത്ത് ആരംഭിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അടുത്തിടെ ഇന്ത്യ ടുഡേയോട് സംസാരിക്കവെ സംവിധായകനും നിര്‍മാതാവുമായ ഫര്‍ഹാന്‍ അക്തര്‍ അക്കാര്യത്തില്‍ വ്യക്തത വരുത്തി.

ഡോണ്‍ 3 ഷെഡ്യൂള്‍ പ്രകാരം തന്നെയാണ് മുന്നോട്ട് പോയിക്ക ണ്ടിരിക്കുന്നതെന്ന് ഫര്‍ഹാന്‍ അക്തര്‍ പറഞ്ഞു. 'ഡോണ്‍ 3'യെ കുറിച്ചുള്ള ചോദ്യങ്ങള്‍ അവഗണിക്കുകയാണോ എന്ന ചോദ്യത്തിന്, താന്‍ ഒരു ചോദ്യവും അവഗണിക്കുന്നില്ല എന്നാണ് താരം മറുപടി പറഞ്ഞത്. 'ഞാന്‍ ഒരു ചോദ്യവും അവഗണിക്കുന്നില്ല. ഡോണ്‍ 3 ഈ വര്‍ഷം ആരംഭിക്കും. 120 ബഹദൂര്‍ ഈ വര്‍ഷം അവസാനം റിലീസ് ചെയ്യുകയും ചെയ്യും', ഫര്‍ഹാന്‍ പറഞ്ഞു.

ഫര്‍ഹാന്‍ അക്തര്‍ ആണ് 'ഡോണ്‍ 3' സംവിധാനം ചെയ്യുന്നത്. രണ്‍വീര്‍ സിംഗാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കിയാര അദ്വാനിയാണ് നായിക.

ജീലേസറാ എന്ന ചിത്രത്തെ കുറിച്ചും അഭിമുഖത്തില്‍ ഫര്‍ഹാന്‍ അക്തറിനോട് ചോദിച്ചു. 'ഒരുപാട് തീയതികള്‍ ശരിയായി വരാനുണ്ട്. അത് തീര്‍ച്ചയായും മറ്റൊരു സമയത്തേക്ക് മാറ്റി വെക്കാം', എന്നാണ് താരം പറഞ്ഞത്. ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവരാണ് ജീലേസറാ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.

അതേസമയം ഫര്‍ഹാന്‍ അക്തര്‍ നിര്‍മിച്ച സൂപ്പര്‍ബോയ്‌സ് ഓഫ് മെയില്‍ഗോവണ്‍ ഫെബ്രുവരി 28ന് തിയേറ്ററിലെത്തും. റീമ കാഗ്ടിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വരുണ്‍ ഗ്രോവര്‍ തിരക്കഥയും. എക്‌സല്‍ എന്റര്‍ട്ടെയിന്‍മെന്റ്, ടൈഗര്‍ ബേബി എന്നീ ബാനറുകളുടെ കീഴില്‍ റിതേഷ് സിധ്വാനി, ഫര്‍ഹാന്‍ അക്തര്‍, സോയ അക്തര്‍, റീമ കാഗ്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആദര്‍ശ് ഗൗരവ്, വിനീത് കുമാര്‍ സിംഗ്, ശശാങ്ക് അറോറ, അനുജ സിങ് ദുഹാന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

MALAYALAM MOVIE
'എമ്പുരാൻ്റെ' റിലീസിനൊപ്പം 'തുടരും' ട്രെയ്ലര്‍ വരുമോ? മറുപടിയുമായി നിര്‍മാതാവ്
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
മലപ്പുറം തലപ്പാറയിൽ സ്കൂട്ടറിൽ സഞ്ചരിച്ച അമ്മയ്ക്കും മകൾക്കും വെട്ടേറ്റു